തലശ്ശേരി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരുടെ അവകാശം ഹനിക്കാതിരിക്കുവാൻ സുഗമമായ ഹിയറിങ് നടപടികൾ നടത്തി പരമാവധി പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിക്കണമെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് മഹല്ല് സംഗമം ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റുകൾ നൽകാൻ വില്ലേജ് ഓഫിസുകളിൽ ഹെൽപ് ഡെസ്കുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം സമ്പൂർണമായി പ്രാവർത്തികമാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേയി കുടുംബത്തിന്റെ ഖാദി സയ്യിദ് ഇബ്രാഹിം പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ആക്ടിങ് പ്രസിഡന്റ് കെ.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി അസിസ്റ്റന്റ് ഖാദി വി. അബ്ദുൽ ലത്തീഫ് ഫൈസി പ്രാർഥന നടത്തി. മുൻ വഖഫ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.പി. അബൂബക്കർ ഹസ്രത്ത് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പി.എം. മഹമ്മൂദ്, മൂസക്കുട്ടി തച്ചറക്കൽ, എം.എസ്. ആസാദ്, എ.കെ. മുസമ്മിൽ, പി. സമീർ, പി.എം. അബ്ദുൽ ബഷീർ, കെ. ഫിറോസ്, സി.ഒ.ടി. ഹാഷിം, ടി.സി. അബ്ദുൽ ഖിലാബ്, പി. പി. മുഹമ്മദ് അലി, കെ. പി. മുഹമ്മദ് റഫീഖ്, ബി. ഫസൽ, സി. മുഹമ്മദ് ഫസൽ, എ. കെ. സക്കറിയ, കെ.എം. മൂസ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി. നജീബ് സ്വാഗതവും ട്രഷറർ എം. ഫൈസൽ ഹാജി നന്ദിയും പറഞ്ഞു.
