കോഴിക്കോട്: അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടില്‍ വിനോദ് മണാശ്ശേരിയുടെ മകള്‍ അഭിഷ(17) ആണ് പരിക്കേറ്റത്.
കാലിനും കൈക്കും കടിയേറ്റ അഭിഷയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വിദ്യാർത്ഥിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർത്ഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. അയല്‍ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
