Zygo-Ad

ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ ഇന്റലക്ട് ക്വസ്റ്റ് 3.0 സംഘടിപ്പിച്ചു

 


തലശ്ശേരി ഗവ.  ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ ഇന്റലക്ട്  ക്വസ്റ്റ് 3.0 സംഘടിപ്പിച്ചു. ഒന്നാം സമ്മാനം കൂത്തുപറമ്പ് എച്ച് എസ് എസ് തൊക്കിലങ്ങാടിയും രണ്ടാം സമ്മാനം എകെജി എസ് ജി എച്ച് എസ് എസ് പെരളശ്ശേരിയും 

 മൂന്നാം സമ്മാനം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂരും കരസ്ഥമാക്കി. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെൻറി ആൻറണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഐസക് പോൾ മുഖ്യപ്രഭാഷണം നടത്തി. സോഷ്യൽ സയൻസ് വിഭാഗം അധ്യാപകൻ ആർ സുരേഷ് കുമാർ അധ്യക്ഷനായ യോഗത്തിന്  മേഘസൂര്യ സ്വാഗതവും അമ്പിളി എൻ കുമാർ നന്ദിയും പറഞ്ഞു ഡോ പ്രശാന്ത് പി, സീനിയർ സൂപ്രണ്ട് അസീസ് എം , കോളേജ് യൂണിയൻ ചെയർമാൻ അഭിജിത്ത് എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ