Zygo-Ad

ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു


തലശ്ശേരി:ശബരിമല കൊള്ള നടത്തിയ സിപിഎം നേതാക്കന്മാർക്ക് പിണറായി സർക്കാർ സംരക്ഷണം കൊടുക്കുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ തലശ്ശേരി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മകര വിളക്ക് ദിനത്തിൽ തലശ്ശേരി കടൽപാലം പരിസരത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. 

യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് എം.മുനാസിന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി സി സി ജനറൽ സെക്രട്ടറി ഇ.ജി. ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു.

എ. ആർ.ചിൻമയ് മുഖ്യ പ്രഭാഷണം നടത്തി. എൻ. അഷ്‌റഫ്‌, ഇ. വിജയ കൃഷ്ണൻ, അനസ് ചാലിൽ, എ ഷർമിള, ഷുഹൈബ്.വി.വി, സാഹിൽ തുടങ്ങിയവർ സംസാരിച്ചു. എസ്‌.ഹൈമ സ്വാഗതവും എം. കെ.അനിരുദ്ധ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ