Zygo-Ad

പുൽപ്പള്ളിയിൽ 14 കാരിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി അറസ്റ്റിൽ, പെൺകുട്ടിയുടെ കണ്ണിന് പരിക്കേറ്റു


 വയനാട്: പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം. മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ആക്രമണത്തിൽ പെൺകുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ അയൽവാസിയായ രാജു ജോസിനെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്റ്റുഡന്റ് പോലീസ് കേഡറ്റായ (SPC) മഹാലക്ഷ്മിയോട് രാജു ജോസ് യൂണിഫോം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യൂണിഫോം നൽകാൻ പെൺകുട്ടി വിസമ്മതിച്ചു. ഇതിലുള്ള പ്രകോപനമാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്ക് മാനസിക വെല്ലുവിളിയുള്ളതായി സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിൽ മുഖത്തും കണ്ണുകൾക്കും സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ