Zygo-Ad

മുല്ലോളിപ്പറമ്പ് - മാറാട്ട തീരദേശ റോഡ് നിർമ്മാണത്തിന് തുടക്കമായി

 


പിണറായി: പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ മുല്ലോളിപ്പറമ്പ് - മാറാട്ട തീരദേശ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. പിണറായി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ബാബു റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തീരദേശ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിൽ ഈ റോഡ് വലിയ പങ്ക് വഹിക്കും.

ചടങ്ങിൽ കോയിപ്രത്ത് രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ജസിന, കെ.യു. ബാലകൃഷ്ണൻ, എം.സി. ഹരിദാസൻ, എൻ.വി. രമേശൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ. രാജീവൻ സ്വാഗതവും എം.പി. മനോജ് നന്ദിയും രേഖപ്പെടുത്തി.





വളരെ പുതിയ വളരെ പഴയ