Zygo-Ad

മഹാത്മ ഗാന്ധി ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി: മുല്ലപ്പള്ളി രാമചന്ദ്രൻ


തലശ്ശേരി: ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. ഗാന്ധിജി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഹിംസയുടെ വഴിയിലൂടെ സാമൂഹ്യ തിന്മകൾക്കെതിരെ പോരാടിയ മഹാനാണ് ഗാന്ധിജിയെന്നും സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും തേയ്മാനം സംഭവിക്കുന്ന ആധുനിക കാലത്ത് ഗാന്ധിദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ദേശീയ നേതാക്കളെ നിന്ദിക്കാൻ ശ്രമിക്കുകയാണെന്നും തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് ഇതിന് ഉദാഹരണമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ചടങ്ങിനോടനുബന്ധിച്ച് മുനിസിപ്പൽ ഓഫീസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. 135 രാജ്യങ്ങളിൽ നിന്നുള്ള റമിനേഷ് ചാലയുടെ ഗാന്ധി സ്റ്റാംപ് പ്രദർശനവും ജി.വി. ബുക്സിന്റെ പുസ്തക പ്രദർശനവും ചടങ്ങിൽ ശ്രദ്ധേയമായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. ഡോ. ജി.എസ്. ഫ്രാൻസിസ്, ചൂര്യയി ചന്ദ്രൻ, കെ. സുരേഷ് തുടങ്ങി പ്രമുഖ നേതാക്കൾ സംസാരിച്ചു. പി.വി. രാധാകൃഷ്ണൻ സ്വാഗതവും ജെതീന്ദ്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു.

Permalink:

https://newsportal.com/mullappally-ramachandran-mahatma-gandhi-martyrs-day-thalassery

അടുത്ത റിപ്പോർട്ട് തയ്യാറാക്കാൻ വിവരങ്ങൾ പങ്കുവെക്കാവുന്നതാണ്.


വളരെ പുതിയ വളരെ പഴയ