തലശ്ശേരി: തലശ്ശേരി വി ആർ കൃഷ്ണ അയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ക്ലബ് ജി പി ടി ഇൻ്റർ സ്കൂൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫൈനലിൽ ചിറക്കര സ്കൂളിനെ 48 റൺസിന് പരാജയപ്പെടുത്തി മുബാറക് സ്കൂൾ ചാമ്പ്യൻമാരായി.
കേരള സ്റ്റേറ്റ് സ്കൂൾ താരവും ക്യാപ്റ്റനുമായ ഫർഹാൻ ദിലീഫ് മുബാറക്കിനായി വെടിക്കെട്ട് അർധ സെഞ്ച്വറി നേടി. 24 ബോളിൽ 51 റൺസ്യം 2 വിക്കറ്റും നേടിയ ഫർഹാൻ ദിലീഫ് ആണ് ഫൈനലിലെ താരം.
