Zygo-Ad

സമൂഹത്തിന്റെ പൊതു നന്മക്കായ് പോരാടുക :അഡ്വ: കെ എ ലത്തീഫ്

 


തലശ്ശേരി  പ്രദേശത്തിന്റെ പൊതു നന്മക്ക് വേണ്ടിയും അതോടപ്പം സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടിയും പ്രവൃത്തിക്കാൻ മുസ്ലിം ലീഗ് പ്രവൃത്തകൻമ്മാർ പ്രതിജ്ഞാബദ്ധരാകണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് പറഞ്ഞു മട്ടാമ്പ്രം വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച

പോരാട്ട വിജയത്തിന്റെ സാക്ഷ്യ സമ്മേളനവും നിസ്വാർത്ഥ പ്രവൃത്തകർക്ക് ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം  സാഹിർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഫാരിഷ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി, എ കെ ആബൂട്ടി ഹാജി, സി കെ പി മമ്മു, ടി വി റാഷിദ ടീച്ചർ, വാർഡ് കൗൺസിലർ റുബ് സീന ടി എം,ജംഷീർ മഹമൂദ്,മഹ്റൂഫ് ആലഞ്ചേരി,അഫ്സൽ മട്ടാമ്പ്രം,തഷ്റീഫ് ഉസ്സ മൊട്ട, പി കെ സാദിഖ്,കെ സി തസ്നി, സി ഒ ടി ഫസൽ, മുദസ്സിർ കെ എം സി സി,എന്നിവർ പ്രസംഗിച്ചു സെക്രട്ടറി കെ വി മജീദ് സ്വാഗതവും, ട്രഷറർ ഫസൽ കെ നന്ദിയും പറഞ്ഞു ചടങ്ങിൽ വെച്ച് പുതുതായി തെരഞ്ഞടുക്കപെട്ട മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും നൽകി പരിപാടിക്ക്  കെ ആർ മുനീർ, മുനീർകൈവട്ടം,ഫസൽ ചേരിക്കൽ, പി പി സാദിഖ്, മുനീർ കെ സി,ആസിഫ് കൊളത്തായി എന്നിവർ നേതൃത്തം നൽകി

വളരെ പുതിയ വളരെ പഴയ