തലശ്ശേരി: കുയ്യാലി തറവാട് ഫിസിയോ ന്യൂറോ റീഹാബ് സെന്ററിന്റെ വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി, 'ബി.ഇ.എ.ടി ദ സ്ട്രോക്ക്: ആക്റ്റ് ഏർളി, ലൈവ് ഹെൽത്തി' (BEAT THE STROKE ACT EARLY LIVE HEALTHY) എന്ന സന്ദേശമുയർത്തി സ്ട്രോക്ക് അവബോധ പരിപാടി നടത്തും.
2025 ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 7.30-ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
സ്ട്രോക്ക് വരാതിരിക്കുന്നതിനും, വന്നതിനു ശേഷമുള്ള ചികിത്സയുമായി ബന്ധപ്പെട്ടും പൊതുവായി അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് പരിപാടിയിൽ ബോധവത്കരണം നൽകും.
കാഞ്ഞിരോട് തണൽ ബ്രെയിൻ ആൻഡ് സ്‌പൈൻ, കമ്മ്യൂണിറ്റി സോഷ്യൽ വർക്ക് ഹെഡ് ശ്രീ. ഇയാസിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടക്കുക.
പരിപാടിയിൽ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി അഭ്യർത്ഥിച്ചു.
പ്രധാന ഭാരവാഹികൾ:
പ്രോഗ്രാം ചെയർമാൻ: മുഹമ്മദ് ശരീഫ്
പ്രോഗ്രാം കൺവീനർ: മഹബൂബ് പാച്ചൻ
പ്രസിഡന്റ്: അസ്‌ലം മെഡിനോവ
സെക്രട്ടറി: മുഹമ്മദ് ഷാനിദ്
ട്രഷറർ: എഞ്ചിനീയർ അബ്ദുൽ സലിം
