തലശ്ശേരി: തീരദേശ ഹൈവേയുടെ ഭാഗമായി തലശ്ശേരി നഗരത്തിൻെറ സബ് കലക്ടർ ഓഫീസ് മുതൽ പെട്ടിപ്പാലം വരെയുള്ള പ്രദേശത്തെ സർക്കാർ ഓഫീസുകൾ , കച്ചവട സ്ഥാപനങ്ങൾ, വീടുകൾ എന്നിവ പൊളിച്ചു മാറ്റാനുള്ള അധികൃതരുടെ ഇടപെടൽ പുന പരിശോധിക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ സപ്തംബർ 17 ന് സബ് കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെടുത്ത തീരുമാനപ്രകാരം ഇത് സംബന്ധിച്ച പൂർണ്ണ ഡാറ്റ കലക്ഷൻ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്ന് തീരുമാനിച്ചിരുന്നു അതിൽ നിന്ന് വ്യത്യസ്തമായി കൂടിയാലോചനകൾ നടത്താതെ ഇന്നലെ കാലത്ത് റവന്യൂ, പോലീസ് അധികൃതർ സ്വീകരിച്ച നടപടി പ്രതിഷേധാർഹമാണ്.
തീരദേശ ഹൈവേ സംബന്ധിച്ച കോടിയേരി ബാലകൃഷ്ണൻ എഠ.എൽ.എ ആയിരിക്കേ തീരുമാനിച്ച കൊടുവള്ളി ,ധർമ്മടം പാലത്ത് നിന്ന് ആരംഭിച്ച് കോടതി, സെന്റ് ജോസഫ്സ് , ആശുപത്രി, മട്ടാമ്പ്രം, പുതിയ നിരത്ത്, ഗോപാലപേട്ട കടലോരം വഴി നാഷണൽ ഹൈവേയിൽ പ്രവേശിക്കുന്ന പ്രൊജക്ട് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും, ഇത് സംബന്ധിച്ച് കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും, തലശ്ശേരി ജനതയുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സംഭവ സ്ഥലത്ത് യു.ഡി.എഫ് നേതാക്കളായ സജീവ്മാറോളി, എം പി.അരവിന്ദാക്ഷൻ, അഡ്വ സി.ടി.സജിത്ത്, എൻ.മഹമൂദ്, സി.കെ.പി.മമ്മു, അഹമ്മദ് അൻവർ ചെറുവക്കര, കൗൺസിലർമാരായ നൂറ ടീച്ചർ, എ.ഷർമ്മിള തുടങ്ങിയ നേതാക്കൾ എത്തിച്ചേർന്നു.
