മുഴപ്പിലങ്ങാട് : യു.ഡി.എഫ് ഇളവന കുടുംബ സംഗമം കോൺഗ്രസ് നേതാവ് മമ്പറം ഉദ്ഘാടനം ചെയ്തു.
സി.എം.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സിക്രട്ടറി ഇ. ആർ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലീം ലീഗ് നേതാവ് റോഷ്നി ഖാലിദ്, പുതുക്കുടി ശ്രീധരൻ, ഷമേജ് പെരളശ്ശേരി, അഷറഫ്, ജില്ല കൗൺസിൽ സ്ഥാനാർത്ഥി ജ്യോതി ജഗദീഷ്, സി.പ്രകാശൻ, എൻ.പി. ചന്ദ്രദാസ്, എൻ.പി. വിജേഷ്, രാജീവൻ മമ്മാക്കുന്ന് എന്നിവർ സംസാരിച്ചു.
