മാനന്തവാടി: വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്ന് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷൻ ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു.
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന വനിതാഫോറം സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല വനിതാ നേതൃസംഗമം "ധ്വനി 2025" മാനന്തവാടി വയനാട് സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വ്യക്തിയുടെ കഴിവ് വളർന്നു കൊണ്ടിരിക്കുന്ന ഘട്ടമാണ് വിദ്യാഭ്യാസ കാലം.
വിദ്യാഭ്യാസമെന്നത് നിശ്ചലമായ ഒന്നല്ല; പുഴ പോലെ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. ഈ പുഴയുടെ ഒഴുക്കിനെ നിയന്ത്രിച്ചു കൊണ്ടും, ദിശ നിർണയിച്ചു കൊണ്ടും വിദ്യാർഥികളെ നേർവഴിക്ക് നയിക്കുന്നവരാണ് അധ്യാപകർ.
കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു വിദ്യാർഥിയിൽ നിന്ന് നാം ആവശ്യപ്പെട്ടത് എന്താണോ, അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നത്തെ വിദ്യാർഥിയിൽ നിന്നും ആവശ്യപ്പെടുന്നത്. അതിനാലാണ് പാഠ്യ പദ്ധതിയിൽ കാലാനുസൃതമായ നവീകരണം നടത്തുന്നത്.
ഏതൊരു വ്യക്തിയിലും നന്മയും തിന്മയും ഉണ്ട്. സാഹചര്യമനുസരിച്ചാണ് ഈ അംശങ്ങൾ വെളിവാകുന്നത്.
ഏത് സാഹചര്യത്തിലും നന്മയുടെ അംശങ്ങൾ വെളിവാക്കുന്ന വ്യക്തിത്വങ്ങളാക്കി വിദ്യാർഥികളെ മാറ്റുകയാണ് അധ്യാപകന്റെ ദൗത്യം.
ഒരു വിദ്യാർഥിയെ അക്ഷരം എഴുതിക്കുന്നതിലൂടെ അവൻ്റെ ജീവിതത്തിലേക്കുള്ള ആദ്യപടി കാണിച്ചു കൊടുക്കുകയാണ് അധ്യാപകൻ ചെയ്യുന്നത് എന്നും ഷജ്ന കരീം പറഞ്ഞു.
വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ എ.എസ്.സുമകുമാരി അധ്യക്ഷത വഹിച്ചു. കെപിപിഎച്ച്എ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.
വനിതാഫോറം സംസ്ഥാന കൺവീനർ ബിന്ദു കൃഷ്ണൻ, ജോ.കൺവീനർ കെ.നസീമ, പഠന ഗവേഷണകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ, കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണ പ്രസാദ്, ജോ.സെക്രട്ടറി എം.ഐ.അജികുമാർ, ട്രഷറർ സി.എഫ്.റോബിൻ, അസി. സെക്രട്ടറിമാരായ കെ.കെ.മനോജൻ, ജോസ് രാഗാദ്രി, വൈസ് പ്രസിഡൻ്റുമാരായ പി.എസ്.ശിവശ്രീ, എം.സെയ്തലവി, അജി സ്കറിയ, വനിതാ ഫോറം വയനാട് ജില്ലാ കൺവീനർ പി.ജെ.ജാസി, ചെയർപേഴ്സൺ കെ.ജെ.മിൻസിമോൾ, മുൻ സംസ്ഥാന ചെയർപേഴ്സൺ കെ.പി.റംലത്ത്, കെ പി പി എച്ച് എ കാസർഗോഡ് ജില്ലാ സെക്രട്ടറി പി.വി.ഷീജ, വയനാട് ജില്ലാ സെക്രട്ടറി സജി ജോൺ,പ്രസിഡൻറ് കെ.ജി.ജോൺസൺ, കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ.സി.അബ്ദുല്ലക്കുട്ടി, കണ്ണൂർ ജില്ലാ സെക്രട്ടറി വി.പി.രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെ.അലി (മഞ്ഞുരുക്കൽ), ഗ്രേസി ജേക്കബ്ബ് (സ്ത്രീയുടെ ശക്തി- മാറ്റത്തിന്റെ കരുത്ത്), ജോസ് പള്ളത്ത് (പുഞ്ചിരിക്കുന്ന ടീം ലീഡർ), പി.പി.ലേഖ (ഇത്തിരി നേരം, ഒത്തിരി സന്തോഷം) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് അംഗങ്ങൾക്കായി തിരുനെല്ലിയിലേയ്ക്ക് പഠനയാത്ര സംഘടിപ്പിച്ചു.
ഫോട്ടോ:
കെപിപിഎച്ച്എ വനിതാഫോറം സംഘടിപ്പിച്ച സംസ്ഥാനതല വനിതാ നേതൃ സംഗമം മാനന്തവാടിയിൽ ഡിഎഫ്ഒ ഷജ്ന കരീം ഉദ്ഘാടനം ചെയ്യുന്നു. For details:
9446696665
