തലശേരി: വിവാഹമോചന കേസിൽ അനുകൂല വിധി ലഭിച്ചതിനെത്തുടർന്ന് തലശേരി മാടപ്പീടിക സ്വദേശി സന്തോഷ് കുമാർ ഷോർട്ട് വീഡിയോയിലൂടെ തന്റെ സന്തോഷം പങ്കുവെച്ചു. ആർഭാടമായ വിവാഹത്തിന് ശേഷം അകാരണമായി ബന്ധം വേർപെടുത്തി, 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതിവിധി തന്റെ അനുകൂലമായി വന്നതോടെയാണ് സന്തോഷ് പ്രതികരിച്ചത്.
നിരപരാധിയായ തനിക്കെതിരെ അന്യായമായ പരാതികൾ ഉയർത്തിയതായും, ഇത്തരം അനുഭവം നേരിടുന്നവർക്ക് നിയമസഹായം നൽകാൻ തയാറാണെന്നും സന്തോഷ് വീഡിയോയിൽ വ്യക്തമാക്കി. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ വലിയ ശ്രദ്ധ നേടുകയാണ്.v
