Zygo-Ad

ബയോമെഡിക്കൽ മാലിന്യങ്ങൾ തള്ളിയതിന് പിഴ


തലശ്ശേരി : പൊതുസ്ഥലത്ത് ബയോമെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ നീതി ലാബിന്‌ നഗരസഭാ ആരോഗ്യ വിഭാഗം പിഴ ചുമത്തി. 

എൻസിസി റോഡ് ജങ്ഷന് സമീപത്തെ പറമ്പിലാണ് ലാബിൽ ഉപയോഗിച്ച സിറിഞ്ചുകളും രക്ത പരിശോധനാ റ്റ്യൂബുകളും ഉൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ തള്ളിയത്.

മാലിന്യങ്ങൾ പരിശോധിക്കുന്നതിനിടെ ലഭിച്ച ബാർ കോഡ് സ്കാൻ ചെയ്തതിൽ നിന്ന് നീതി ലാബിലെ മാലിന്യമാണെന്ന് മനസ്സിലായതായി ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കി. 

എന്നാൽ, ബയോ മെഡിക്കൽ മാലിന്യങ്ങൾ മറ്റൊരു സ്ഥാപനത്തിന് പണം നൽകി സംസ്കരിക്കാൻ നൽകിയതാണെന്നാണ് ലാബുമായി ബന്ധപ്പെട്ടവർ പറയുന്നത്.

വളരെ പുതിയ വളരെ പഴയ