Zygo-Ad

സൈബർ തട്ടിപ്പിൽ വനിതാ ഡോക്ടർക്ക് പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടു


തലശേരി:
സൈബർ തട്ടിപ്പുകാർക്ക് ഇരയായി വനിതാ ഡോക്ടർക്ക് പത്ത് ലക്ഷം രൂപയിലധികം നഷ്ടമായി. തലശേരിയിലെ 74കാരിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്.

സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടു “ഡിജിറ്റൽ അറസ്റ്റിൽ” ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതാണ് സംഭവം. കഴിഞ്ഞ ഒക്ടോബർ 31 മുതൽ നവംബർ 3 വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി ഡോക്ടർ തട്ടിപ്പുകാർക്ക് പണം കൈമാറി.

മുംബൈ സിബിഐ തട്ടിപ്പുകേസിൽ ഡോക്ടർക്ക് എതിരെ വാറണ്ട് ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും, കേസ് സംസാരിച്ച് തീർപ്പാക്കാമെന്ന പേരിൽ പണം ആവശ്യപ്പെടുകയും ചെയ്‌തു. കൂടുതൽ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ ഡോക്ടർ പൊലീസിൽ പരാതി നൽകി.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ