Zygo-Ad

അങ്കണവാടിക്ക് ഡൈനിംഗ് ടേബിൾ നൽകി


 തലശ്ശേരി : കോടിയേരി വൈദ്യർ പീടികയിലെ അങ്കണവാടിക്ക് ഡൈനിംഗ് ടേബിൾ നൽകി. ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സുമനസുകളുടെ അകമഴിഞ്ഞ സഹായം അനിവാര്യമാണ്. ഇക്കാര്യം അറിഞ്ഞ മാധ്യമ പ്രവർത്തകനും സായാഹ്നം ന്യൂസ്പ്ലസ് മാനേജിംഗ് എഡിറ്ററുമായ പി എം അഷ്റഫ് കനിഞ്ഞ് ഡൈനിംഗ് ടേബിൾ നൽകുകയായിരുന്നു. അങ്കണവാടി ടീച്ചർ കെ പി സ്മിത സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ 

കെ മഹിജ ടീച്ചർ അധ്യക്ഷത വഹിച്ചു. പി എം അഷ്റഫ്, കെ ജലാലുദ്ദീൻ, രാഗിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ