Zygo-Ad

തത്സമയ വാർത്തകളിൽ മനുഷ്യർ അഭിരമിക്കുന്നു :കൽപറ്റ നാരായണൻ.


തലശേരി: തത്സമയം മാത്രം കാണുകയും, ചരിത്രത്തെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.വിസിബിലിറ്റിയില്ലാതെ  ജീവിക്കാനാവാത്തവർക്ക് ദൃശ്യമാധ്യമങ്ങളില്ലാതെ നിലനിൽക്കാനാവില്ലെന്ന അവസ്ഥയാണ്. അച്ചടി മാധ്യമങ്ങൾ പതിയെ പതിയെ ഇല്ലാതാവുന്ന സ്ഥിതിയാണുള്ളത്. ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും നവോത്ഥാനത്തിലേക്കും ജനലക്ഷങ്ങളെ നയിച്ചവരായിരുന്നു.

 ആദ്യ കാലത്തെ മാധ്യമ പ്രവർത്തകർ.ജനങ്ങൾക്കിടയിൽ ജീവിച്ച, മനുഷ്യനൻമക്കായി തൂലികയേന്തിയ , സൗഹൃദങ്ങളെ ഹൃദയത്തിൽ കൊണ്ടു നടന്ന സർഗ്ഗ പ്രതിഭയായിരുന്നു കെ.പി.കുഞ്ഞിമ്മൂസയെന്ന് കൽപ്പറ്റ നാരായണൻ മാസ്റ്റർ പറഞ്ഞു.

ഓർമ്മകളിൽ വെളിച്ചം എന്ന പേരിൽ സംഘടിപ്പിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.പി.കുഞ്ഞിമ്മൂസയുടെ അനുസ്മരണവും ആദരായണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെപ്പർ പാലസിൽ നടന്ന ചടങ്ങിൽ പ്രൊഫ: എ.പി. സുബൈർ അദ്ധ്യക്ഷത വഹിച്ചു.മാധ്യമ രംഗത്തെ ദീർഘകാല പ്രവർത്തന പാരമ്പര്യമുള്ള പി.കെ മുഹമ്മദ് മ്രാനു സാഹിബ്)ഒ. ഉസ്മാൻ , പൊന്ന്യം കൃഷ്ണൻ ,

എ. ഉദയൻ ,സി.ഒ. ടി. അസീസ്,ടി.സി. മുഹമ്മദ്

വി.പി. റജിന എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.അഡ്വ: പി.വി. സൈനുദ്ദീൻ സ്വാഗതവും, സി.കെ.പി.റയീസ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ