Zygo-Ad

പ്രൊഫ. സി.കെ.പി. സൂപ്പിക്കുട്ടിയുടെ നിര്യാണത്തിൽ ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിന്റെ അനുശോചന യോഗം

 

     ദീർഘകാലം ഗവ ബ്രണ്ണൻ കോളേജിൻ്റെ കായിക നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുൻ കായിക വിഭാഗം മേധാവി പ്രൊഫ. സി കെ പി സൂപ്പിക്കുട്ടിയുടെ നിര്യാണത്തിൽ ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറം അനുശോചനം രേഖപ്പെടുത്തി.

     ഫോറം പ്രസിഡണ്ട് പ്രൊഫ. കെ കുമാരൻ ആദ്ധ്യക്ഷ്യം വഹിച്ചു. മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ. പി രമ നന്ദിയും പറഞ്ഞു.

    പൂർവ്വകാല സഹ പ്രവർത്തകരായിരുന്ന പ്രൊഫസർമാർ വി രവീന്ദ്രൻ, കെ കെ സഹദേവൻ, റിച്ചാർഡ് ഹേ, ടി പി ഇന്ദിര, കെ പി സദാനന്ദൻ, പി എൻ മൂഡിത്തായ, കെ പി നരേന്ദ്രൻ, കെ രത്നാകരൻ, എം കെ സതീഷ്കുമാർ, ആർ ശശികുമാരി, വി കെ പുഷ്പവേണി, പി സാവിത്രി, ഇ മുഹമ്മദ്, എം അശോകൻ, എം ചന്ദ്രഭാനു, പി ആർ രമണി, വി കുമാരൻ, കെ മുരളിദാസ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ