Zygo-Ad

ഇന്ദിരാജി രക്തസാക്ഷിത്വ ദിനം ആചരിച്ചു

 


എരഞ്ഞോളി: ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി യാത്ര എരഞ്ഞോളിയിലെ മുത്തും ഭാഗത്ത് നിന്ന് ആരംഭിച്ചു. ജാഥയുടെ പതാക മണ്ഡലം പ്രസിഡണ്ട് കെ.പി. മനോജ് കുമാറിന് കൈമാറി കെ.പി.സി.സി. മെമ്പർ ശ്രീ സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ സുശീൽ ചന്ത്രോത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ. വിശ്വൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ, എ. ഷർമിള, എം.പി. സുധീർ ബാബു, എ.ആർ. ചിന്മയ്, ജതീന്ദ്രൻ കുന്നോത്ത്, മണ്ണയാട് സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

ചോനാടത്ത് നടന്ന സമാപന സമ്മേളനം കെ.പി.സി.സി. മെമ്പർ വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ. സുരേഷ് ബാബു, എം.എ.കെ. പ്രദീപ്, പി.എൻ. പങ്കജാക്ഷൻ, എൻ. അഷറഫ്, പി.കെ. നിർമല എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ