തലശ്ശേരി : സാമൂഹിക ഉന്നമനത്തിന് ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അനാഥ-അഗതികളെ പരിപാലിക്കൽ പുണ്യകരമായ പ്രവർത്തനങ്ങളാണെന്നും ഹുസൈൻ മടവൂർ പ്രസ്താവിച്ചു. തലശ്ശേരി ദാറുസ്സലാം യത്തീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ 32 അനാഥ-അഗതി വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ സഹായിക്കുന്ന പ്രതിമാസ ഹോം കെയർ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രസിഡന്റ് എം ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. എ കെ ആബൂട്ടി ഹാജി, പ്രൊ.എ പി സുബൈർ, ഫൈസൽ മുഴപ്പിലങ്ങാട്, സി ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അഡ്വ പി വി സൈനുദ്ദീൻ സ്വാഗതവും മൂസക്കുട്ടി തച്ചറക്കൽ കൃതജ്ഞതയും രേഖപ്പെടുത്തി.
.
