തലശ്ശേരി: തലശ്ശേരി ഗവ. ആയുർവേദ ആശുപത്രിയിൽ മൂന്ന് പ്രത്യേക ഒപികൾ പ്രവർത്തനം തുടങ്ങി.
നേത്രചികിത്സ, ചെവി, കണ്ണ്, മൂക്ക്, ശിരോരോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ സുനേത്ര പ്രത്യേക ഒപിയിൽ ലഭിക്കും.
സ്ത്രീരോഗങ്ങൾക്കുള്ള പരിശോധനയും ഒപിയിലൂടെ ലഭിക്കുന്നതാണ്. ആരോഗ്യ ജീവനത്തിനുള്ള വെൽനസ് യോഗ ക്ലാസുകളും ജീവിത ശൈലീ രോഗങ്ങൾക്കുള്ള സ്പെഷ്യൽ യോഗ ഒപിയും തുടങ്ങും.
