Zygo-Ad

ഓണ്‍ലൈൻ തട്ടിപ്പ്:ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി വാഗ്ദാനം: ഡോക്ടറായ യുവതിയില്‍ നിന്ന് 32 ലക്ഷം തട്ടിയ പ്രതി കോഴിക്കോട് പിടിയില്‍


കോഴിക്കോട്: ഓണ്‍ലൈൻ തട്ടിപ്പിലൂടെ ഡോക്ടറായ യുവതിയില്‍ നിന്ന് 32 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍.

കോഴിക്കോട് മുട്ടഞ്ചേരി സ്വദേശി അബ്ദുള്‍ ഫത്താഹിനെയാണ് പൊലിസ് പിടികൂടിയത്. ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി യുവതിയെ കബളിപ്പിച്ചത്.

വ്യാജ വെബ് പോർട്ടലില്‍ യുവതിയെ രജിസ്റ്റർ ചെയ്യിച്ച ശേഷം, അബ്ദുള്‍ ഫത്താഹ് 32 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിയെടുത്ത തുക ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

അബ്ദുള്‍ ഫത്താഹ് മുമ്പ് എറണാകുളം പൊലിസ് രജിസ്റ്റർ ചെയ്ത ഒരു സൈബർ തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഈ കേസിന് ശേഷമാണ് പ്രതി പുതിയ തട്ടിപ്പ് നടത്തിയത്. 

കൂടാതെ, കോഴിക്കോട് സിറ്റി ക്രൈം സ്റ്റേഷൻ പരിധിയില്‍ 95 ലക്ഷം രൂപയുടെ മറ്റൊരു ഓണ്‍ലൈൻ തട്ടിപ്പ് കേസിലും അബ്ദുള്‍ ഫത്താഹിന് പങ്കുണ്ടെന്ന് പൊലിസ് സംശയിക്കുന്നു.

കോഴിക്കോട് പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കേസില്‍ തുടർ അന്വേഷണം പുരോഗമിക്കുകയാണ്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.

വളരെ പുതിയ വളരെ പഴയ