തലശ്ശേരി ∶ തലശേരിയിലെ എസ്.എസ്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും പട്ടാപ്പകൽ മോഷണം. ചാലക്കര സ്വദേശി മുഹമ്മദ് ഫായിസ് (കുളിർമ ഹൗസ്) നൽകിയ പരാതിയിൽ തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവം ഇക്കഴിഞ്ഞ 20-ാം തീയതി ഉച്ചയ്ക്ക് 12.15നും 1.30നും ഇടയിലാണ് നടന്നത്. പരാതിക്കാരന്റെ 27.G.7977 നമ്പർ കാറിൽ ഉണ്ടായിരുന്ന ഭാര്യയുടെ ബാഗിൽ നിന്നു 5000 രൂപ പണവും, ഭാര്യാസഹോദരിയുടെ ബാഗിൽ ഉണ്ടായിരുന്ന സാംസങ്ങ് ഗ്യാലക്സി A12 മോഡൽ മൊബൈൽ ഫോൺ, എടിഎം കാർഡ്, ജ്വല്ലറി ഡെപ്പോസിറ്റ് സ്കീം സ്ലിപ്പ് എന്നിവയാണ് മോഷണം പോയത്.
സംഭവത്തെ തുടർന്ന് തലശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.