വടകര: അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം. കോഴിക്കോട് വടകരയില്‍ ആണ് അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്.
വടകര കൊക്കഞ്ഞാത്ത് റോഡ് സ്വദേശി വിയാൻ വിജിത്തിന് നേരെയാണ് തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചത്.
വിയാൻ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് തെരുവു നായ്ക്കള്‍ കുരച്ചു കൊണ്ട് കുട്ടിക്ക് നേ നേരെ ചാടിയത്.
വിയാൻ ധൈര്യം സംഭരിച്ചു കൊണ്ട് കയ്യിലുണ്ടായിരുന്ന സ്കൂള്‍ ബാഗ് നായ്ക്കള്‍ക്ക് നേരെ എറിഞ്ഞപ്പോളാണ് തെരുവുനായകള്‍ പിന്മാറിയത്. ശേഷം വിയാൻ ഓടി അടുത്തുള്ള മതിലില്‍ കയറി നില്‍ക്കുകയായിരുന്നു.