മമ്പറം :ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ പിണറായി ബ്ലോക്ക് കമ്മിറ്റി സമര സംഗമം സംഘടിപ്പിച്ചു. മമ്പറത്ത് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുവധാര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഭാനുപ്രകാശ് എഴുതിയ കൂത്തുപറമ്പ് സമര പോരാളി പുഷ്പന്റെ ജീവചരിത്രം 'സഖാവ് പുഷ്പൻ' കവർ പ്രകാശനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ റിജിൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആരതി, വി ശരത് എന്നിവർ സംസാരിച്ചു. മമ്പറം ബോട്ട് ജെട്ടി കേന്ദ്രീകരിച്ച് യുവജന പ്രകടനവും നടന്നു.