Zygo-Ad

വടകരയില്‍ തെരുവ് നായ ശല്യം രൂക്ഷം: ജനങ്ങളും കുട്ടികളും ഭീതിയിൽ: പരിഹാരം കാണാതെ അധികൃതര്‍


വടകര: വടകരയില്‍ തെരുവ് നായ ശല്യം രൂക്ഷം. കാല്‍നട യാത്രക്കാരും വാഹന യാത്രക്കാരും തെരുവ് നായ്ക്കളെ ഭയന്ന് സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇവയെ നിയന്ത്രിക്കാൻ  ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. 

തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാൻ വരുന്നത് കുട്ടികളെയും വിദ്യാർത്ഥികളെയും ഭീതിയിലാക്കുകയാണ്. കച്ചവടക്കാരും ഭയത്തോടെയാണ് നടക്കുന്നത്.

വടകര പുതിയ ബസ്സ്റ്റാൻഡ്, പഴയ ബസ്സ്റ്റാൻഡ്, ആശുപത്രി പരിസരം, ജനവാസ മേഖല എന്നിവിടങ്ങളില്‍ ശല്യം നിയന്ത്രണാതീതമാണ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 16 പേരെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വടകര നഗരസഭയുടെ പുതിയ ഓഫീസില്‍ കെട്ടിടത്തിന്റെ മുറ്റത്തും ഇവയുടെ ശല്യം രൂക്ഷമാണ്. ഇതിന് പരിഹാരം കാണാൻ അധികാരികള്‍ ഒരു നടപടിയും എടുക്കുന്നില്ല എന്നതാണ് വാസ്തവം

വളരെ പുതിയ വളരെ പഴയ