Zygo-Ad

മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ചികിത്സ നൽകാൻ വിധി

 


തലശ്ശേരി : അഞ്ചുവയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകാൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വിധിച്ചു. അമ്മ ഹരിയാണ സ്വദേശി മമത റാഫി (38) കുറ്റംചെയ്തതായി കണ്ടെത്തിയെങ്കിലും മാനസികരോഗ ചികിത്സയിലായതിനാൽ കുറ്റവിമുക്തയാക്കി ചികിത്സ നൽകാൻ കോടതി ഉത്തരവിട്ടു. 2014 സെപ്റ്റംബർ 26-ന് രാത്രിയാണ് സംഭവം. പെൺകുട്ടി ഇല്ലാതായാൽ മാത്രമേ ആൺകുഞ്ഞ് ജനിക്കൂവെന്ന് കൈരേഖ നോക്കി പറഞ്ഞതനുസരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

വളരെ പുതിയ വളരെ പഴയ