Zygo-Ad

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഓണ്‍ലൈൻ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളാണ് മരണ കാരണമെന്ന് ആരോപണം: പൊലീസ് അന്വേഷണമാരംഭിച്ചു


കുറ്റ്യാടി: കാഞ്ഞിരോളിയിലെ അമ്പലക്കണ്ടി റാഷിദിൻ്റെ ഭാര്യ ജസീറ (28) യെ ഭർതൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് തളീക്കരയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസീറയെ ഭർതൃ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 കിടപ്പു മുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടത്. മക്കളാണ് ഉമ്മയെ മരിച്ച നിലയില്‍ കണ്ട വിവരം റാഷിദിനെ വിളിച്ച്‌ അറിയിച്ചത്.

ഓണ്‍ലൈൻ ഇടപാടുകളാണ് ജസീറയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊതുവേ ഊർജസ്വലയായ ജസീറയ്ക്ക് ഓണ്‍ലൈൻ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

തൊട്ടില്‍പ്പാലം പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടത്തി കുടുംബത്തിന് വിട്ടു കൊടുത്തു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുല്‍ റസാഖിന്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കള്‍: അല്‍മാൻ റാഷിദ്, റുഅ റാഷിദ്.

വളരെ പുതിയ വളരെ പഴയ