Zygo-Ad

ധർമടം മണ്ഡലത്തിലെ വിദ്യാലയങ്ങൾ ലഹരിമുക്തമാക്കും:

 


പിണറായി :ധർമടം മണ്ഡലത്തിൽ പൊതു ഇടങ്ങളും വിദ്യാലയങ്ങളും പരിപൂർണമായി ലഹരിമുക്തമാക്കാൻ വിമുക്തി ധർമടം മണ്ഡലം കൺവൻഷൻ തീരുമാനിച്ചു. പഞ്ചായത്തുകളിലും വാർഡുകളിലും വിദ്യാലയങ്ങളിലും വിമുക്തി ജാഗ്രതാസമിതികൾ ജൂലൈ പതിനഞ്ചിനകം രൂപീകരിക്കും. 

പ്രവർത്തക കൺവൻഷൻ ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷനായി. മണ്ഡലം വിമുക്തി കൺവീനർ എ ടി ദാസൻ പ്രവർത്തന രൂപ രേഖ അവതരിപ്പിച്ചു. എക്സൈസ് ജില്ലാ അസി. കമീഷണർ പി കെ സതീഷ് കുമാർ, എസ്എസ്എ ജില്ലാ കോ-ഓഡിനേറ്റർ ഇ വി നോദ്, പഞ്ചായത്ത് പ്രസിഡന്റു്റുമാരായ കെ കെ രാജീവൻ, എ വി ഷീബ, കെ ഗീത, പി വി പ്രേമ വല്ലി, ടി സജിത, ടി രതീശൻ, സുരേന്ദ്രൻ രയരോത്ത് എന്നിവർ സംസാരിച്ചു.

 ഭാരവാഹികൾ: ടി കെ രാജൻ (ചെയർമാൻ), എ ടി ദാസൻ (കൺവീനർ), പി വി രത്നാകരൻ (ട്രഷറർ), കെ ദാമോ ദരൻ (കോർ കമ്മിറ്റി ചെയർ മാൻ).

വളരെ പുതിയ വളരെ പഴയ