Zygo-Ad

തലശ്ശേരിയിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടു പേർ കഞ്ചാവുമായി അറസ്റ്റില്‍


തലശ്ശേരി: വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശികളായ രണ്ടു പേർ അറസ്റ്റില്‍. തലശ്ശേരി റെയില്‍വേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമില്‍നിന്ന് 1.843 കിലോഗ്രാം കഞ്ചാവുമായി ഉത്തർപ്രദേശ് ഗദിയ പ്രിപ്പോളി സ്വദേശികളായ സുധേഷ് ദോറേ (27), മോഹിത്ത് കുമാർ (23) എന്നിവരെ തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രശോഭാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലർച്ചയാണ് ഇവർ പിടിയിലായത്. പൊലീസ് സംഘത്തില്‍ എസ്.ഐ ഷാഫത്ത് മുബാറക്ക്, എസ്.ഐ മോഹൻ, എസ്.സി.പി.ഒ നസീല്‍, സി.പി.ഒ ശ്രീഹേഷ് എന്നിവരുമുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ