കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടര വയസ്സുകാരി തോട്ടില്‍ വീണു മരിച്ചു. തലക്കുളത്തൂർ കുളങ്ങര താഴത്ത് നിഖില്‍ വൈഷ്ണവി ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്.
വീടിന് അടുത്തു കൂടി ഒഴുകുന്ന തോട്ടിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞിന് കാണാതായതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്.
കുറ്റ്യാടി, വിലങ്ങാട്, താമരശ്ശേരി, കോടഞ്ചേരി തുടങ്ങിയ മലയോര മേഖലകളില്‍ മഴയ്ക്കൊപ്പം കാറ്റുമുണ്ട്. മാവൂർ സൌത്ത് അരയങ്കോട് വീടിന് മുകളില്‍ കവുങ്ങും പനയും കടപുഴകി വീണ് രണ്ടു പേർക്ക് പരിക്കേറ്റു.