Zygo-Ad

മരണവീടിന് പരിസരം അസഹ്യമായ ദുർഗന്ധം; പരിശോധന ചെന്നുനിന്നത് അടുത്തുള്ള ചിക്കൻ സ്റ്റാളിൽ, പെട്ടികൾ നിറയെ ചത്ത കോഴികൾ

 


കോഴിക്കോട് നടക്കാവ് വണ്ടിപ്പേട്ടയിലെ ചിക്കൻ സ്റ്റാളിൽ നിറയെ ചത്ത കോഴികളെ കണ്ടെത്തി. സമീപത്തെ വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്കാണ് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടത്.

കോഴിക്കോട്: നടക്കാവ് വണ്ടിപ്പേട്ട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാളിൽ നിറയെ ചത്ത കോഴികളെ കണ്ടെത്തി. ചക്കോരത്ത്കുളത്തെ കെകെഎച്ച് എന്ന പേരിലുള്ള സ്ഥാപനത്തിലാണ് നിരവധി പെട്ടികളിൽ ചത്ത കോഴികളെ സൂക്ഷിച്ചതായി കണ്ടെത്തിയത്. സമീപത്തെ ഒരു വീട്ടിൽ മരണം നടന്നിരുന്നു. ഇതിനോടനുബന്ധിച്ച ചടങ്ങുകളിൽ പങ്കെടുക്കാനായി പുറത്തുനിന്നുള്ളവർ എത്തി. ഇവർക്ക് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തായി പ്രവർത്തിച്ചിരുന്ന ചിക്കൻ സ്റ്റാളിൽ നിന്നാണെന്ന് ബോധ്യമായത്. എന്നാൽ കടയുടെ ഷട്ടർ താഴ്ത്തിയിട്ട നിലയിലായിരുന്നു. ഷട്ടറിനുള്ളിൽ കൂടിനോക്കിയപ്പോഴാണ് പെട്ടികൾ നിറയെ ചത്ത കോഴികളെ സൂക്ഷിച്ചതായി കണ്ടത്.

ഉടമയെ വിളിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഷട്ടർ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഇവിടെ ജോലിക്ക് നിർത്തിയതെന്നും രാത്രിയിൽ കോഴികളെ ഇറക്കി പുലർച്ചെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ചിക്കൻ നൽകുന്നതാണ് ഇവിടുത്തെ രീതിയെന്നും പ്രദേശവാസികൾ പറഞ്ഞു. നഗരത്തിലെ കടകളിലേക്ക് ഷവർമ്മയുൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കാനാണ് ചത്ത കോഴികളെ സൂക്ഷിച്ചതെന്ന് സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. വെള്ളയിൽ സ്വദേശിയുടെ കട ഇപ്പോൾ മറ്റൊരാൾ ഏറ്റെടുത്ത് നടത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരം

വളരെ പുതിയ വളരെ പഴയ