തലശ്ശേരി: തലശ്ശേരിയില്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മോർഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി കായ്യത്ത് റോഡിലെ എ.കെ.ഹൗസില്‍ റിസ്വാൻ (23) ആണ് അറസ്റ്റിലായത്. തലശ്ശേരിക്കടുത്ത് ഉള്ള യുവതിയുടെ നഗ്ന ചിത്രങ്ങള്‍ എന്ന് പറഞ്ഞ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍ പെട്ട യുവതി പോലീസില്‍ പരാതി നല്കിയതോടെയാണ് പ്രതിയെ തലശ്ശേരി സി.ഐ.ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നതായും വിവരം ഉണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.