ഫോട്ടോ: തലശ്ശേരി ഗവ. ടൗൺ എച്ച്.എസ്.എസിൽ നവാഗതരെ ആനയിക്കുന്നു.
തലശ്ശേരി: തലശ്ശേരി ഗവ. ടൗൺ എച്ച്.എസ്.എസി ൽ കണ്ണൂർ സർവ്വകലാശാല കലാപ്രതിഭ കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ടി.കെ.സാഹിറ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ രാജീവൻ.എൻ, ഹെഡ്മിസ്ട്രസ് നിഷ.കെ.കെ, പി.ടി.എ.വൈസ് പ്രസി.അൽയസഹ്, എസ്.എം.സി.ചെയർമാൻ അച്യുത ഷേണായ്, ഡോ: ടി.കെ.അനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി ഫൈസൽ.പി.കെ, സംസാരിച്ചു. നവാഗതരെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു.