Zygo-Ad

വടകരയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു


വടകര: വടകര താഴെങ്ങാടി ചിറക്കല്‍ കുളത്തില്‍ പതിനാലുകാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹല്‍ ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കല്‍ കുളത്തില്‍ നീന്താനെത്തിയതായിരുന്നു സഹല്‍.

നീന്തുന്നതിനിടയില്‍ മുങ്ങി പോയി. നാട്ടുകാർ നടത്തിയ തിരച്ചിലില്‍ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളരെ പുതിയ വളരെ പഴയ