താനക്കോട്ടൂർ: പാറപ്പൊയിൽ എം എൽ പി സ്കൂളിൽ ലോക വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
വാക്കുകളുടെ പൂക്കാലം എന്ന ശീർഷകത്തിൽ ആചരിക്കുന്ന വായനാ പരിപോഷണ പദ്ധതിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം യുവ കഥാകൃത്ത് മഹമൂദ് ഇടത്തിൽ നിർവഹിച്ചു.
വായനയുടെ പ്രാധാന്യത്തെയും അത്മൂലം ലഭിക്കുന്ന ഉന്നതിയെയും കുറിച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവധിച്ചു.
ഹെഡ്മിസ്ട്രെസ് നജ്മ എം പി പരിപാടി നിയന്ത്രിച്ചു. പി.ടി.എ പ്രസിഡന്റ് അലി എ.എം.എം പി ടി എ പ്രസിഡന്റ് സഫീറ അബൂബക്കർ അധ്യാപകരായ രഗിന ഫസ്ന ഇബ്റാഹീം ടി.ടി മഹമൂദ് എന്നിവർ സംസാരിച്ചു.
സാഹിത്യ ക്വിസ് കൂട്ടുകാരാനൊരു പുസ്തകം വായനാ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. നജ്മ എം പി സ്വാഗതവും രസില നന്ദിയും പറഞ്ഞു.