വടകര: കടയില്‍ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്ന ജീവനക്കാരൻ അറസ്റ്റില്‍. കൂരിയാട് സ്വദേശി സുനില്‍ ആണ് പിടിയിലായത്.
വടകര മാർക്കറ്റ് റോഡിലെ ഗിഫ്റ് ഹൗസ് സ്കൂള്‍ ഓഫ് സ്റ്റേഷനറിയിലാണ് മോഷണം നടന്നത്.
കടയുടമ ലോക്കറില്‍ വെക്കുന്നതിനായി കടയില്‍ സൂക്ഷിച്ചതായിരുന്നു സ്വർണ്ണം. 35 വർഷത്തോളമായി കടയിലെ ജീവനക്കാരനായിരുന്നു സുനില്‍.
വിവാഹ ആവിശ്യത്തിനായി എടുത്ത സ്വർണ്ണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമെല്ലെന്ന് ഓർത്ത് ലോക്കറില്‍ വെക്കാൻ കടയില്‍ സൂക്ഷിച്ചതായിരുന്നു കടയുടമ ഈ കാര്യം സുനിലിന് അറിയാമായിരുന്നു.
കടയുടമ ഗീതാ രാജേന്ദ്രന്റെ പരാതിയിലാണ് ജീവനക്കാരൻ അറസ്റ്റിലായത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി.