വടകരയില്‍ വൻ തോതിൽ മാഹി മദ്യം പിടികൂടി. തമിഴ്‌നാട് റെജിസ്ട്രേഷൻ ലോറിയില്‍ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി .
തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്ന മദ്യം ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു.
276 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. വടകര ദേശീയപാതയില്‍ ലിങ്ക്‌റോഡിനോട് ചേർന്നാണ് വാഹനം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കണ്ണൂരില്‍ ചേന ഇറക്കി ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിലാണ് ഇയാള്‍ മാഹിയില്‍ നിന്നും മദ്യം വാങ്ങിയത്.