Zygo-Ad

വടകര അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം 22-ന്


വടകര: അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച വടകര റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഓൺലൈനായി നിർവഹിക്കും. രാവിലെ 9.30-ന് ഉദ്ഘാടനച്ചടങ്ങുകൾ റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കും.

എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും.

അമൃത് ഭാരത് പദ്ധതി പ്രകാരം 22 കോടിയുടെ വികസനമാണ് വടകരയിൽ പൂർത്തിയായത്. 

പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ അരുൺ ചതുർവേദി, എഡിആർ എം.എസ്. ജയകൃഷ്ണൻ തുടങ്ങിയ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥർ ശനിയാഴ്ച ഉച്ചയോടെ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

റെയിൽവേ സ്റ്റേഷനിൽ 710 മീറ്റർ നീളമുള്ള മൂന്ന് പ്ലാറ്റ്ഫോമുകളാണുള്ളത്. 8582 സ്ക്വയർ മീറ്റർ പാർക്കിങ് സൗകര്യം, ഇരിപ്പിടങ്ങൾ, കുടിവെള്ളം, വൈദ്യുത വിളക്കുകളും ഫാനുകളും, സിസിടിവി ക്യാമറകൾ, കോച്ച് പൊസിഷൻ ഡിസ്‌പ്ലേ ബോർഡുകൾ തുടങ്ങിയവയെല്ലാം സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മാഹി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനവും നടക്കും.

വളരെ പുതിയ വളരെ പഴയ