കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കാറില്‍ കടത്താന്‍ ശ്രമിക്കു മ്പോഴാണ് അറസ്റ്റിലായത്. 300 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത്.
ഫറോക്ക് പൊലീസും , ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ് , ഇംതിയാസ് എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധയ്ക്കിടെ കൊണ്ടോട്ടി ഭാഗത്ത് നിന്ന് വന്ന വാഹനം പൊലിസിനെ വെട്ടിച്ച് കടന്നുകളയുന്നതിനിടെ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ, പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. വണ്ടി കൈ കാണിച്ചിട്ടും നിര്‍ത്തിയിരുന്നില്ല.
പ്രതികള്‍ സഞ്ചരിച്ച വണ്ടി മാഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ആയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് എംഡിഎംഎ കടത്തുന്നതില്‍ പ്രധാനിയാണ് നവാസെന്ന് പൊലീസ് പറഞ്ഞു.
സംശയത്തെ തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് കാറിൻ്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെടുത്തത്.