Zygo-Ad

കൊയിലാണ്ടിയില്‍ അപകടത്തില്‍പെട്ട് ഓവര്‍ ബ്രിഡ്ജില്‍ തൂങ്ങിക്കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി ഫയര്‍ഫോഴ്സ്

 


കോഴിക്കോട്: കോഴിക്കോട്ട് അപകടത്തില്‍പെട്ട് ഓവർ ബ്രിഡ്ജില്‍ തൂങ്ങിക്കിടന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്.

കൊയിലാണ്ടി മുത്താമ്പി റോഡില്‍ പുതിയ ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. ഓവർ ബ്രിഡ്ജിന്‍റെ ഗ്യാപ്പില്‍ ബൈക്കും യാത്രക്കാരനും താഴേക്ക് തൂങ്ങിനിന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുകയായിരുന്നു.

അതിനിടെ കോഴിക്കോട് പെരുമുഖത്ത് കാർ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു. വീട്ടില്‍ നിന്നും പിറകോട്ടെടുക്കുന്നതിനിടെയാണ് കിണറ്റില്‍ വീണത്. കാർ ഓടിച്ചിരുന്ന സ്ത്രീയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ