Zygo-Ad

മക്കളെ മുറിയിലിട്ട് പൂട്ടി, ഭാര്യയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി; ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

 


വയനാട് :ഭാര്യയെ ശ്വാസംമുട്ടിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. തുടർന്ന് ഭർത്താവായ ജില്‍സണ്‍ (42) ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കടബാദ്ധ്യത ഉളളതിനാല്‍ മരിക്കാൻ പോവുകയാണെന്ന് ജില്‍സണ്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. പിന്നീട് രണ്ട് മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാർജിംഗ് കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് ഇയാള്‍ കൊല നടത്തിയത്.

ഭാര്യയെ കൊന്ന ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് വിഷം കുടിക്കുകയും ബ്ലേഡ് ഉപയോഗിച്ച്‌ കൈയിലെ ഞരമ്ബ് മുറിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ച്‌ ഇയാള്‍ കൈയും മുറിച്ചു. ഗുരുതര പരിക്കേറ്റ ജില്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ നടത്തിവരികയാണ്. വാട്ടർ അതോറിറ്റി പമ്ബ് ഓപ്പറേറ്ററാണ് ജില്‍സണ്‍.

വളരെ പുതിയ വളരെ പഴയ