കണ്ണൂർ: സി. സദാനന്ദൻ മാസ്റ്ററുടെ കാലുകള്‍ വെട്ടിമാറ്റിയ എട്ട് പ്രതികള്‍ 30 വർഷങ്ങള്‍ക്ക് ശേഷം കീഴടങ്ങി. തലശ്ശേരി കോടതിയിൽ പ്രതികള്‍ കീഴടങ്ങി.
മട്ടന്നൂര്‍ പഴശ്ശിയില്‍ വെച്ച് കേസിലെ പ്രതികള്‍ക്ക് സിപിഎം നേതാക്കളുടെ വക സ്വീകരണം നല്‍കിയ ശേഷമായിരുന്നു കോടതിയില്‍ കീഴടങ്ങാനായി എത്തിയത്.
ഈ സ്വീകരണത്തില്‍ മട്ടന്നൂർ എംഎല്‍എ കെ കെ ശൈലജ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു. ജയിലിലേക്ക് പോകുന്നതിന് മുമ്ബായുള്ള യാത്രയയപ്പിന്റെ വീഡിയോയും പുറത്തുവന്നു.
തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി ശിക്ഷിച്ചത്.
എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍ കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു പ്രതികള്‍.
സുപ്രീം കോടതിയും അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. ഏഴു വര്‍ഷത്തെ തടവിനാണ് പ്രതികളെ ശിക്ഷിച്ചിരുന്നത്.
1994 ജനുവരി 25-ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാത്രിയിൽ മുപ്പതാമത്തെ വയസ്സില്‍, സദാനന്ദൻ മാസ്റ്ററുടെ ജന്മ ഗ്രാമമായ പെരിഞ്ചേരിക്ക് സമീപം സിപിഎം ഗുണ്ടകള്‍ പതിയിരുന്ന് ആക്രമിക്കുകയും അക്രമത്തില്‍, അവർ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റി,
രക്തം വാർന്ന സദാനന്ദൻ മാസ്റ്ററെ റോഡരികില്‍ ഉപേക്ഷികയുമാണ് ഉണ്ടായത്. പതിനഞ്ച് മിനിറ്റിനു ശേഷം പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധു വീടുകള്‍ സന്ദർശിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് ദൃക്സാക്ഷികളായ ആള്‍ക്കൂട്ടത്തെ ഭയപ്പെടുത്താൻ നാടൻ ബോംബുകള്‍ എറിഞ്ഞു.
ആശുപത്രിയില്‍ എത്തിക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്‍പി സ്കൂള്‍ അധ്യാപകനായിരുന്നു അന്ന് സദാനന്ദൻ മാസ മാസ്റ്റർ.