Zygo-Ad

മൂന്ന് കേസുകളില്‍ പ്രതിയായ 17-കാരനായ കണ്ണൂർ സ്വദേശി കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ മരിച്ച നിലയില്‍


കോഴിക്കോട്: വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരനെ തൂങ്ങിമരിച്ച മരിച്ച നിലയില്‍ 9കണ്ടെത്തി. മൂന്ന് കേസുകളില്‍ പ്രതിയായ ഇയാള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് മുറിയില്‍ ഒറ്റയ്ക്കായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ