തലശേരി-മാഹി ബൈപ്പാസിൽ ചോനാടം ഭാഗത്ത് നിർത്തിയിട്ട ലോറിയിൽനിന്ന് 13.5 ലക്ഷം രൂപ മോഷണംപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കുമ്പാട് സ്വദേശി ടി കെ ജറീഷ്, എം സി അഫ്നാസ് എന്നിവരെ യാണ് തലശേരി പൊലീസ് അറസ്റ് ചെയ്തത്.
മുംബൈയിൽ കൊപ്ര വിൽപ്പന നടത്തി ലഭിച്ച പണവുമായി വടകര ഭാഗത്തേക്ക് പോവുകയായിരുന്നു വടകര ചോളംവയൽ സ്വദേശി പ്രജേഷ് രത്തൻഷിയുടെ ലോറിയുടെ ബർത്തിൽ സൂക്ഷിച്ച 13.5 ലക്ഷം രൂപ ഈ മാസം ആറിനാണ് മോഷണം പോയത്.
തലശ്ശേരി എസ്ഐ പി വിപി പ്രശോഭിന്ടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോറിയിന ലെ ക്ലീനറും വടക്കുമ്പാട് സ്വദേ ശിയുമായ മീത്തലെ വടയിൽ ടീവ കെ ജറീഷ് (31), ജറീഷിൻ്റെ സഹായിയായ വടക്കുമ്പാട് പുതിയ റോഡ് ദയാലയം ഹൗസിൽ എം സി അഫ്നാസ് (34) എന്നിവരെ പിടിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
