കോഴിക്കോട്: കോഴിക്കോട് മൊകവൂരില്‍ കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്. മലപ്പുറം ഒളവട്ടൂർ സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും രണ്ട് കുട്ടികളെ ഐ എം സി എച്ചിലും പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.