Zygo-Ad

വടകരയില്‍ പിക്കപ്പ് ലോറിയില്‍ മദ്യം കടത്താൻ ശ്രമം; 21 ലിറ്റര്‍ മാഹി മദ്യവുമായി രണ്ടു പേര്‍ പിടിയില്‍


വടകര: കൈനാട്ടിയില്‍ പിക്കപ്പ് ലോറിയില്‍ മദ്യം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയില്‍.

ഫറോക്ക് പുത്തൂർ പള്ളി പറക്കോട്ട് പൊറ്റ മുജീബ്, തമിഴ്‌നാട തിരുവണ്ണാമല വേട്ടാവളം സ്ട്രീറ്റില്‍ സുനില്‍ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. വാഹനത്തില്‍ നിന്ന് 21 ലിറ്റർ മാഹി മദ്യം കണ്ടെത്തി.

വിഷു സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസ് റേഞ്ച് ഓഫീസിലെഎക്സൈസ് ഇൻസ്പെക്‌ടർ ശൈലേഷ് പി എമ്മും പാർട്ടിയും ആണ് വാഹന പരിശോധന നടത്തിയത്. മാഹിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്നു പിക്കപ്പ് ലോറി.

പാർട്ടിയില്‍ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്‌ടർ ജയപ്രസാദ് സി, കെ.സിവില്‍ എക്സൈസ് ഓഫീസർമാരായ സന്ദീപ് സി.വി, വിനീത് എം.പി, മുഹമ്മദ് റമീസ്, രഗില്‍രാജ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ