Zygo-Ad

എം വി ഐ ചമഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവറായ വയോധികൻ്റെ സ്വർണ്ണമോതിരം കവർന്നു.

 


തലശ്ശേരിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.  പുന്നോല്‍ ആച്ചുകുളങ്ങരയിലെ   കെ. സി സദാനന്ദൻ്റെ   മുക്കാൽ പവൻ സ്വർണ്ണമാണ്  വിരുതൻ തട്ടിയെടുത്തത് . 

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ച യാത്രക്കാരനാണ് വയോധികനായ ഡ്രൈവറുടെ സ്വർണ്ണമോതിരവുമായ് കടന്ന് കളഞ്ഞത്. താൻ തലശ്ശേരിയിൽ പുതുതായ് ചാർജ് എടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണെന്നും ഭാര്യ റെയിൽവേ ഉദ്യോഗസ്ഥയാണെന്നും പറഞ്ഞാണ് ഇയാൾ ഓട്ടോ ഡ്രൈവർ  സദാനന്ദനുമായ് സൗഹൃദം സ്ഥാപിച്ചത് 'ഇതിനിടെ സദാനന്ദൻ ധരിച്ച മോതിരം നല്ല ഡിസൈൻ ആണെന്നും പറഞ്ഞും മോതിരത്തിൻ്റെ ഫോട്ടോ എടുത്തു. ഫോട്ടോ വ്യക്തമല്ലെന്നും മോതിരം ഭാര്യയ്ക്ക് കാട്ടിക്കൊടുത്ത് തിരിച്ചു കൊണ്ടുത്തരാമെന്നും പറഞ്ഞ് മോതിരം കൈക്കലാക്കുകയായിരുന്നു.

സംശയം തോന്നാതിരിക്കാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ സദാനന്ദന് കൈമാറിയിരുന്നു. അതോടൊപ്പം ഒരു പുതിയ ബാഗും ഓട്ടോയുടെ പിന്‍ സീറ്റില്‍ സൂക്ഷിച്ചിരുന്നു.

 വണ്ടിയില്‍ നിന്നും ഇറങ്ങി റെയില്‍വെ സ്റ്റേഷനിലേക്കെന്നും പറഞ്ഞ്  പോയയാള്‍ ഏറെ കഴിഞ്ഞിട്ടും  തിരിച്ചുവരാതായതോടെയാണ്  താന്‍ കബിളിപ്പിക്കപ്പെട്ടന്ന വിവരം സദാനന്ദന് മനസിലായത്. നഷ്ട്ടപ്പെട്ട മോതിരം  ബുധനാഴ്ച രാവിലെയാണ് പണയം വച്ച  ബാങ്കിൽ നിന്നും എടുത്തത് ഇട്ട് കൊതി തീരും മുൻപ് അത് നഷ്ട്ടമാവുകയും ചെയ്തതോടെ ഏറെ വിഷമത്തിലാണ് വയോധികൻ' അതേ സമയംസദാനന്ദന് കൈമാറിയ മൊബൈൽ ഫോണിൽ ഇല്ലായിരുന്നുവെന്നും ബാഗ് കാലിയായിരുന്നുവെന്നും പോലീസിൻ്റെ പരിശോധനയിൽ കണ്ടെത്തി.  വിഷയം സംബന്ധിച്ച് തലശ്ശേരി പോലിസ് സമീപത്തെ സി. സി ടി. വി ദൃശ്യങ്ങളള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




.

വളരെ പുതിയ വളരെ പഴയ