വടകര: വടകരയില്‍ എം ഡി എം എ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. വടകര സ്വദേശി അതുല്‍ രമേഷ്, വടകര ലിങ്ക് റോഡില്‍ നിന്ന് തുറയൂർ സ്വദേശി സിനാൻ എന്നിവരാണ് പിടിയിലായത്.
താഴെ അങ്ങാടിയിലെ ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയാണ് അതുലിനെ പിടി കൂടി പോലീസിനെ ഏല്‍പ്പിച്ചത്. പിന്നാലെ സിനാനെയും പിടി കൂടുകയായിരുന്നു.
രണ്ടു പേരെയും വടകര പോലീസ് അറസ്റ്റു ചെയ്തു. അതുലില്‍ നിന്നും 0.65 ഗ്രാം, സിനാനില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎയുമാണ് പിടി കൂടിയത്. മേഖലയില്‍ എംഡിഎംഎ വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് അറസ്റ്റിലായത്.
വടകര താഴെ അങ്ങാടി കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ക്കെതിരെ നാട്ടുകാർ അടുത്തിടെയാണ് ജാഗ്രത സമിതിക്ക് രൂപം കൊടുത്ത് പ്രവർത്തനം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി വില്‍പ്പന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.